സമരം പ്രഖ്യാപിച്ച് ലുഫ്‌താൻസ പൈലറ്റുമാർ
Monday 13 April 2026 7:31 AM IST
ബെർലിൻ: ജർമ്മനിയുടെ ലുഫ്‌താൻസ എയർലൈനിന്റെ പൈലറ്റുമാർ ഇന്ന് മുതൽ രണ്ട് ദിവസം പണിമുടക്കും. പെൻഷൻ, ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ 800ഓളം ഫ്ലൈറ്റുകളും ലുഫ്‌താൻസ റദ്ദാക്കി. ഒരു ലക്ഷത്തോളം യാത്രക്കാരെ ബാധിക്കും. യൂറോപ്പിലുടനീളമുള്ള വ്യോമഗതാഗതത്തെ സമരം ബാധിക്കുമെന്നാണ് കരുതുന്നത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങളെ കാര്യമായി ബാധിക്കും.