മുഖക്കുരുവും പാടുകളും മാറി മുഖം പട്ടുപോലെ തിളങ്ങും; ദിവസവും ഈ ചായ കുടിച്ചുനോക്കൂ
Monday 13 April 2026 5:13 PM IST
കൗമാരക്കാർ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന പ്രശ്‌നമാണ് മുഖക്കുരു. നിരവധി ഘടകങ്ങൾ ഇതിന് കാരണമാകുമെങ്കിലും പ്രധാനകാരണം ശരീരത്തനുള്ളിലാണ്. നാം കഴിക്കുന്ന ഭക്ഷണവും ചർമ പ്രശ്‌നങ്ങളെ സ്വാധീനിക്കും. ആയുർവേദത്തിൽ ഇതിന് ചില പരിഹാര മാർഗങ്ങൾ പറയുന്നുണ്ട്. ചർമത്തിന്റെ യൗവനം നിലനിർത്താനും വീക്കം കുറയ്‌ക്കാനും മുഖക്കുരുവും മറ്റ് പ്രശ്‌നങ്ങളും മാറ്റാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
- ഗ്രീൻ ടീ, നാരങ്ങ - ദിവസം രണ്ടുനേരം ഈ പാനീയം കുടിക്കുന്നത് മുഖക്കുരു മാറാൻ സഹായിക്കും. ഇതിൽ വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ചർമം ലഭിക്കാൻ ഗ്രീൻ ടീയിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നതിലൂടെ സാധിക്കും.
- ആപ്പിള്‍ സിഡെര്‍ വിനിഗര്‍ - മുഖക്കുരു തടയുന്നതിന് ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്ന മാർഗമാണിത്. ശരീരഭാരം കുറയ്‌ക്കാനും ആപ്പിൾ സിഡെർ വിനിഗർ ഗുണം ചെയ്യും. ഇതിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ പിഎച്ച് നില സന്തുലിതമാക്കാനും സഹായിക്കും. ഈ പാനീയത്തിൽ നാരങ്ങാനീര് ചേർത്താൽ വൈറ്റമിൻ സിയും ലഭിക്കും. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്.
- മിന്റ് ടീ - ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു മാറാൻ ഇത് വളരെ നല്ലതാണ്. മിന്റ് ടീ അഥവാ പുതിന ചായയിൽ ധാരാളം ആന്റിഓക്‌സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ എണ്ണമയം നിയന്ത്രിച്ച് മുഖക്കുരു പാടുകളില്ലാതെ ഇല്ലാതാക്കുന്നു.