കുടുംബസുഖം, ജോലിയിൽ ആഗ്രഹിച്ച മാറ്റം വരും; ഈ നക്ഷത്രക്കാർക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കും

Monday 13 April 2026 5:34 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 14 - 1201 മേടം 1 ചൊവ്വാഴ്ച. ( 24 നാഴിക 29 വിനാഴിക വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം) [ ദ്വാദശി തിഥി 44 നാഴിക 46 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: കുടുംബസുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി: അനുകൂലമായ വിവാഹബന്ധം, കീര്‍ത്തി പദവി എന്നിവ ലഭിക്കും.

കാര്‍ത്തിക: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

രോഹിണി: ദൂരയാത്രാക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം.

മകയിരം: ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യ സുഖക്കുറവ്, സഹോദരരുമായി കലഹം.

തിരുവാതിര: തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത.

പുണര്‍തം: ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

പൂയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

ആയില്യം: ജോലി ഭാരം കുറയും, തൊഴില്‍ലാഭം.

മകം: ജോലി സ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസില്‍ നേട്ടം.

പൂരം: സാമ്പത്തിക നേട്ടം, സ്ത്രീകള്‍ വഴി സുഖവും സമാധാനവും.

ഉത്രം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍.

അത്തം: ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ.

ചിത്തിര: ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

ചോതി: ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം.

വിശാഖം: തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍പ്പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

കേട്ട: പൊതുജന പിന്തുണ കുറയും, കള്ളന്മാരെക്കൊണ്ടുള്ള ഉപദ്രവം.

മൂലം: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി.

പൂരാടം: അപകടങ്ങള്‍, പരാശ്രയത്വം,ആത്മീയത.

ഉത്രാടം: ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും.

തിരുവോണം: വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബസുഖം.

അവിട്ടം: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ചതയം: ഗൃഹം മോടിപിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

പൂരുരുട്ടാതി: എല്ലാവിധത്തിലുമുള്ള സുഖാനുഭവങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ഉത്തൃട്ടാതി: കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

രേവതി: യാത്രയില്‍ നേട്ടം, കുടുംബ സുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം.