ആശാ ഭോസ്‌ലെ അനുസ്മരണം

Tuesday 14 April 2026 1:53 AM IST

തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 2051-ാം ദിവസ വെബിനാറിൽ പ്രശസ്ത ഗായിക ആശാ ഭോസ്‌ലെയെ അനുസ്മരിച്ചു.പരിപാടി ആകാശവാണി മുൻ സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു.ഡോ.ഇസ്മായിൽ സേട്ട് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് ആശാ ഭോസ്‌ലെ പാടിയ ഗാനങ്ങൾ കോർത്തിണക്കി ഗാനമാലികയും അവതരിപ്പിച്ചു.ബിജു പെരുമ്പുഴ,ഷീബ റാണി,ഡോ.ഗോപകുമാർ,ഡോ.വിജയകുമാർ,ഡോ.അജിനി,ഹാഷിർ അലി,സ്വയംഹാഷിർ എന്നിവർ പങ്കെടുത്തു.ഡോ.പി.ഷൈല നന്ദി പറഞ്ഞു.മനോജ്.ജി.എസ് മോഡറേറ്റ് ചെയ്തു.