ഇസ്രയേലിൽ പൊട്ടിത്തെറി, ആകാശത്ത് ഹിസ്ബുള്ളയുടെ തീമഴ

Tuesday 14 April 2026 2:56 AM IST

ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയിലാണ്. സംഘർഷം രൂക്ഷമാകുകയാണ്. വടക്കൻ ഇസ്രയേലിന് നേരെ ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണങ്ങളിൽ രണ്ട് ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റു. വെടിനിറുത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ തെക്കൻ ലെബനൻ ഗ്രാമങ്ങളിൽ ആക്രമണം നടത്തുന്നതിന് മറുപടിയായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.