കർമ്മപദ്ധതി ഉദ്ഘാടനം ഇന്ന്

Tuesday 14 April 2026 1:58 AM IST

പാറശാല: മലങ്കര കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പാറശ്ശാല ഭദ്രാസനത്തിന്റെ ഈ വർഷത്തെ കർമ്മപദ്ധതിയുടെ ഉദ്ഘാടനം പാറശാല ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയൂസ് മെത്രാപ്പോലിത്ത നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് ചെമ്പൂർ സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിന് ചെമ്പൂർ വൈദീക ജില്ലയുടെ ആതിഥേയം വഹിക്കും. പരിപാടിയുടെ ഭാഗമായി മനഃശാസ്ത്രജ്ഞൻ വിനോദ് ശാന്തിപുരവും, വിശ്വാസത്തിലൂടെ വിജയം കൈവരിച്ച ശ്രീജ.ജെ.എസ്, എം.സി.വൈ.എം സഭാതല ഡയറക്ടർ ഫാ.ഡോ.പ്രഭീഷ് ജോർജ് എന്നിവർ പങ്കെടുക്കും.