ഗവർണറുമായി ഫോണിൽ സംസാരിച്ച് സുരേഷ്‌ഗോപി 

Tuesday 14 April 2026 2:21 AM IST

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി അദ്ദേഹം ഫോണിൽ ചർച്ച നടത്തി. ഇന്നലെ രാവിലെയാണ് ഗവർണറെ ഫോണിൽ ബന്ധപ്പെട്ടത്. നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് അന്വേഷണത്തിലെ നിഗമനങ്ങളും പങ്കുവച്ചു. സർവകലാശാല വൈസ് ചാൻസലർ അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ചതും റിപ്പോർട്ട് ലഭിച്ചശേഷം മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുന്ന കാര്യവും സുരേഷ് ഗോപി അറിയിച്ചു.

 അ​ന്വേ​ഷി​ക്കാൻ ക​മ്മി​ഷൻ

​നി​തി​ൻ​ ​രാ​ജി​ന്റെ​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ക​മ്മി​ഷ​നെ​ ​നി​യോ​ഗി​ച്ച് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​ഗ​വേ​ണിം​ഗ് ​സ​മി​തി​യം​ഗം​ ​ഡോ.​അ​ജി​ത് ​നീ​ല​ക​ണ്ഠ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​സ​മി​തി​യി​ൽ​ ​ഡീ​നു​മാ​രാ​യ​ ​ഡോ.​ആ​ർ​ ​ആ​ഷി​ഷ്,​ ​ഡോ.​ഹ​രി​കു​മാ​ര​ൻ​ ​നാ​യ​ർ,​ ​ഡോ.​എ​ൽ​ബി​ ​പീ​റ്റ​ർ​ ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളാ​ണ്.​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.