താലൂക്ക് യൂണിയൻ സമ്മേളനം

Tuesday 14 April 2026 12:53 AM IST

തൃശൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി തൃശൂർ താലൂക്ക് യൂണിയൻ സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന സെക്രട്ടറി മനുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എസ്.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ടി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി.ഗോപി പുഷ്പാംഗദൻ, ഷൈലജ ടീച്ചർ, വി.ജി.സുന്ദരൻ, ബാലകൃഷ്ണൻ കാച്ചേരി, ജയരാജ് ആചാരി, സത്യൻ പടിഞ്ഞാറൂട്ട് എന്നിവർ സംസാരിച്ചു. മനോജ് മച്ചാട് സ്വാഗതവും സുമ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മനോജ് മച്ചാട് (പ്രസിഡന്റ്), കെ.എസ്.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), രമേഷ് ബാബു (ട്രഷറർ).