വിഷുച്ചന്ത തുറന്നു
Tuesday 14 April 2026 8:11 AM IST
മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ വിഷുച്ചന്ത തുറന്നു. ചെറുവള്ളിശ്ശേരി ക്ഷേത്രത്തിന് സമീപം ആരംഭിച്ച വിഷുചന്തയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
സി.കെ.സരള നിർവ്വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ ജെസ്സിജോസി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സി. എച്ച്,ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജലജ രാജു,പഞ്ചായത്തംഗം ഇ. ആർ. പൊന്നപ്പൻ, സി.ഡി.എസ് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.