അയ്യപ്പാസ് ഷോറൂം ഉദ്‌ഘാടനം ഇന്ന്

Tuesday 14 April 2026 8:16 AM IST

മാവേലിക്കര: ഇരുപത് വർഷമായി മാവേലിക്കരയിൽ പ്രവർത്തിക്കുന്ന അയ്യപ്പാസ് ടെക്സ്റ്റയിൽസിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ.ജനാർദനൻ റെഡ്യാർ അറിയിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്‌ഘാടകന് 25000 രൂപ ക്യാഷ് പ്രൈസ് നൽകും. ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നിർധന യുവതികൾക്ക് തയ്യൽ മെഷീൻ, അംഗപരിമിതരായ കുട്ടികൾക്ക് വീൽചെയർ, അർഹരായ രോഗികൾക്ക് ചികിത്സാ സഹായം എന്നിവ കൈമാറും. മാവേലിക്കര ജില്ല ആശുപത്രി ഡയാലിഡിസ് യൂണിറ്റിലേക്കാവശ്യമായ സൗകര്യങ്ങും ഏർപ്പെടുത്തുമെന്നും ജനാർദനൻ റെഡ്യാർ അറിയിച്ചു.