ജാലിയൻവാലാബാഗ് അനുസ്മരണ ദിനം

Tuesday 14 April 2026 7:22 AM IST

ആലപ്പുഴ: ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ജാലിയൻവാലാബാഗ് അനുസ്മരണ ദിനം തോണ്ടൻകുളങ്ങര ഗാന്ധിയൻ ദർശന വേദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശന വേദി ജില്ലാ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടനാടൻ സാംസ്കാരിക വേദി കൺവീനർ കെ. ലാൽജി മുഖ്യ സന്ദേശം നൽകി. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോസി ആന്റണി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മിനിമോൾ കപ്പക്കട, സ്നേഹ ആന്റണി എന്നിവർ സംസാരിച്ചു.