അംബേദ്ക്കർ ജന്മദിനാഘോഷം

Tuesday 14 April 2026 8:25 AM IST

ചേർത്തല: ഫെഡറേഷൻ ഒഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.അംബേദ്ക്കറിന്റെ 136ാമത് ജന്മദിനാഘോഷം ഇന്ന് നടത്തും. ആലപ്പുഴ നരസിംഹപുരം ഓഡിറ്റേറിയത്തിൽ രാവിലെ 10ന് നടക്കുന്ന ആഘോഷ പരിപാടി ജില്ലാ സെക്രട്ടറി ആലപ്പി സുഗുണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.രവികുമാർ അദ്ധ്യക്ഷത വഹിക്കും.അഡ്വ.പ്രശാന്ത് ഭീം മുഖ്യപ്രഭാഷണം നടത്തും. ജില്ല ജോയിന്റ് സെക്രട്ടറി പി.രതീഷ് നന്ദിയും പറയും. വിവിധ രാഷ്ട്രീയ,​ സാമൂഹിക,​ സമുദായിക നേതാക്കൾ സമ്മേളനത്തിൽ പങ്കെ‌ടുക്കും.