അദ്ധ്യാപകർ സാമൂഹിക മാ​റ്റത്തിന്റെ ചാലക ശക്തിയാകണം

Tuesday 14 April 2026 1:07 AM IST
വൈക്കം ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക പരിശീലകരുടെ ദ്വൈവാര സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് അഡ്വ. മോൻസ് ജേസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുക വഴി പുരോഗമനാത്മകമായ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി അദ്ധ്യാപകസമൂഹം മാറണമെന്ന് മുൻ മന്ത്രി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. വൈക്കം ശ്രീമഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്​റ്റി​റ്റിയൂട്ടിലെ അദ്ധ്യാപക പരിശീലകരുടെ ദ്വൈവാര സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുവായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ബി.മാധുരിദേവി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ബി.മായ, പി.ടി.എ പ്രസിഡന്റ് എസ്.എ.രാജീവ്, എം.സേതുമേരി, എം.ജിമോൾ, കവിതാ ജോസ്, ആഷാ ഗിരീഷ്, കെ.ബി.അൽഫോൺസ, എസ്.അഭിരാമി, അശ്വതി പവിത്രൻ എന്നിവർ പ്രസംഗിച്ചു