‌ഡൽഹി നിയമസഭയ്‌ക്കു നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി

Tuesday 14 April 2026 1:12 AM IST

ന്യൂഡൽഹി: ‌ഡൽഹി നിയമസഭയ്‌ക്കു നേരെ ഇന്നലെ വീണ്ടും വ്യാജ ബോംബ് ഭീഷണി. സയിനയിഡ് നിറച്ച 15 ആർ.ഡി.എക്‌സ് ബോംബുകൾ പൊട്ടുമെന്നായിരുന്നു സ്‌പീക്ക‌ർക്കും, നിയമസഭാ സെക്രട്ടേറിയറ്റിനും ലഭിച്ച ഇമെയിൽ സന്ദേശം. പൊലീസും,​ ബോംബ് - ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെയായി അഞ്ച് ദിവസങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. അടിയന്തര നടപടിയെടുക്കണമെന്നും മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌ത, ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തു നൽകി. ഏപ്രിൽ 6ന് പ്രവേശന ഗേറ്റ് ഇടിച്ചുതകർത്ത് ആഢംബര കാ‌ർ സഭാ വളപ്പിൽ കടന്നിരുന്നു.