കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു
Tuesday 14 April 2026 1:32 AM IST
ചങ്ങനാശേരി: ദന്തഡോക്ടർമാരായ ദമ്പതിമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഭാര്യയ്ക്ക് കുത്തേറ്റു. കത്രിക ഉപയോഗിച്ച് തലയിലും കൈയിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്ക്കപ്പാടം കുത്തുകല്ലുങ്കൽ ബോബി ജോർജ് അലക്‌സിന്റെ ഭാര്യ അജിത സാറാ ചാക്കോയ്‌ക്ക്(50) ആണ് കുത്തേറ്റത്.സംഭവശേഷം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി ബോബി കീഴടങ്ങി. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. മദ്യലഹരിയിൽ ബോബിയും ഭാര്യയും തമ്മിൽ വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്.