സീറ്റ് വർദ്ധനയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം

Tuesday 14 April 2026 2:18 AM IST

കോട്ടയം:-വനിതാ സംവരണം 2029 ൽ നടപ്പാക്കുന്നതിനോടൊപ്പം ലോകസഭ സീറ്റുകൾ 50% വർദ്ധിപ്പിക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനും ദേശീയതലത്തിൽ അധികാരം നിലനിർത്താനുമുള്ള ബിജെപിയുടെ ഗൂഢലക്ഷ്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സീറ്റുകൾ വർധിപ്പിക്കാനുള്ള നീക്കം വടക്ക്_കിഴക്കൻ സംസ്ഥാനങ്ങൾക്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പാർലമെൻ്റിൽ വലിയതോതിലുള്ള പ്രാതിനിധ്യക്കുറവുണ്ടാക്കും..രാജ്യഭരണം ആർക്കായിരിക്കണമെന്ന തീരുമാനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിശ്ചയിക്കണമെന്ന അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ സീറ്റ് വർദ്ധനവിലൂടെ ശ്രമിക്കുന്നത്..ഇതു മറച്ചു പിടിക്കാനാണ് സംസ്ഥാന നിയമസഭകളിലും 50% സീറ്റുകൾ വർധിപ്പിക്കണമെന്ന നിബന്ധന കൂട്ടിച്ചേർത്തിട്ടുള്ളതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.