തിരഞ്ഞെടുപ്പിൽ ഭക്ഷണം വിളമ്പി 6.25 ലക്ഷം രൂപ നേടി കുടുംബശ്രീ

Tuesday 14 April 2026 2:20 AM IST

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ ഭക്ഷണം വിളമ്പി മികവ് തെളിയിച്ച് ജില്ലയിലെ കുടുംബശ്രീ. ജില്ലയിലെ 204 പോളിംഗ് ബൂത്തുകളിലായി തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കായി ഭക്ഷണം വിതരണം ചെയ്ത് 6,25,370 രൂപയുടെ വരുമാനമാണ് കുടുംബശ്രീ നേടിയത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ പ്രവർത്തിക്കുന്ന കഫേ സംരംഭകരാണ് ഈ സംരംഭത്തിൽ ഒരുമിച്ച് പങ്കാളികളായത്. ചായയും ലഘുകടിയും മുതൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം വരെ നൽകി. ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ രീതിയിലാണ് മെനുവും വിതരണം ക്രമീകരിച്ചത്.