റോമൻ ഗോഫ്‌മാൻ മൊസാദ് തലവനാകും

Tuesday 14 April 2026 7:35 AM IST

ടെൽ അവീവ്: മേജർ ജനറൽ റോമൻ ഗോഫ്‌മാൻ (49) ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ പുതിയ തലവനാകും. ജൂണിൽ ചുമതലയേൽക്കും. നിലവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മിലിട്ടറി സെക്രട്ടറിയാണ്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണം നേരിടുന്നതിനിടെ ഗുരുതര പരിക്കേറ്റിരുന്നു. അതേ സമയം, ഗോഫ്‌മാന് ഇന്റലിജൻസ് മേഖലയിൽ മുൻപരിചയമില്ലാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നു.