തൊഴിൽദിന സഹായം ലഭിക്കുന്നില്ലെന്ന്
Wednesday 15 April 2026 6:52 AM IST
കടയ്ക്കാവൂർ: മുതലപ്പൊഴിയിൽ മണൽമൂടിയതുമൂലം മത്സ്യബന്ധനയാനങ്ങൾക്ക് നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് പകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വഴി നടപ്പിലാക്കിയ വേതനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ദിവസവേതനമായ 359 രൂപ കണക്കാക്കി 91 ദിവസത്തെ വേതനമായ 32669 രൂപയാണ് ബോട്ടുടമകൾക്കും ജീവനക്കാർക്കും പരമ്പരാഗത മത്സ്യബന്ധനതൊഴിലാളികൾക്കും ലഭിക്കുക. അപേക്ഷിച്ച പകുതിയിൽ കൂടുതൽ പേർക്കും തുക ലഭിച്ചില്ലെന്നും അതേസമയം ധാരാളം പേർക്ക് രണ്ട് പ്രാവശ്യം തുക ലഭിച്ചെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. ഈസ്റ്റർ ദിനാഘോഷങ്ങൾക്കായി ഫണ്ട് ലഭിക്കുമെന്ന് കരുതി ബാങ്കിലെത്തിയ പലരും നിരാശരായി മടങ്ങിയിരുന്നു. ഇത് ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് നടത്തിയ തന്ത്രമാണെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിക്കുന്നു