ഭാരവാഹികളെ തിരഞ്ഞെടുത്തു

Wednesday 15 April 2026 10:07 PM IST

തൊടുപുഴ: ജില്ലാ തയ്ക്വാൻഡോ അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൊടുപുഴയിൽ നടന്നു. ഐശ്വര്യ റസിഡൻസി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി എ.കെ. നിവാസ് (പ്രസിഡന്റ്), ബിജു മാത്യു (സെക്രട്ടറി), ടി.ആ‌ർ. രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എം.ആർ. രഞ്ജിത്താണ് ജില്ലാ സ്‌പോർട്സ് കൗൺസിൽ നോമിനി. റിട്ടേണിംഗ് ഓഫീസർ കെ.വി. സാജൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. തയ്ക്വാൻഡോ അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ സെക്രട്ടറി മാസ്റ്റർ രതീഷ് വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാസ്റ്റർ അജി ബി എന്നിവർ സംസാരിച്ചു.