തയ്യൽ തൊഴിലാളി സംഘം ജില്ലാ വാർഷികം

Wednesday 15 April 2026 7:10 PM IST

തൊടുപുഴ: തയ്യൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ. ആനുകൂല്യം നൽകണമെന്നും അംശാദായം വർദ്ധിപ്പിച്ചതനുസരിച്ച് ആനുകൂല്യങ്ങളിലും വർദ്ധനവരുത്തണമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. ജയൻ ആവശ്യപ്പെട്ടു. തയ്യൽ തൊഴിലാളിസംഘം ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായി കെ.എൻ. ചന്ദ്രൻ (പ്രസിഡന്റ്), സി.എം. ശ്രീകുമാരൻ (ജനറൽ സെക്രട്ടറി) കെ. പുഷ്പജ (ഖജാൻജി) എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.