കുര്യാത്തി കരയോഗം

Wednesday 15 April 2026 1:01 AM IST

തിരുവനന്തപുരം: കുര്യാത്തി എൻ.എസ്.എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് ടി.എൻ പുരം ബി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു.നല്ലബന്ധു അവാർഡ് ജേതാവായ ബി.രവീന്ദ്രൻനായർക്ക് ഉപഹാരം നൽകി.പരമേശ്വരൻ കുര്യാത്തി,കലീഷ്.കെ.നായർ,ഡോ.അക്ഷയ് അശോക് എന്നിവരെ ആദരിച്ചു.ഉച്ചഭാഷിണിയുടെ സ്വിച്ച് ഓൺകർമ്മവും നടന്നു.2024-25-ലെ വിദ്യാഭ്യാസ അവാർഡുകൾ എൻ.എസ്.എസ് ആറ്റുകാൽ മേഖലാ കൺവീനർ എസ്.സുഭാഷ്‌കുമാർ വിതരണം ചെയ്തു.സെക്രട്ടറി എൻ.കണ്ണൻ,പി.രാധാകൃഷ്ണൻനായർ,ജി.പ്രേംകുമാർ,ടി.ആർ.സന്തോഷ്‌കുമാർ,വനിതാ സമാജം സെക്രട്ടറി എൻ.ലീലാകരുണാകരൻ,പ്രസിഡന്റ്‌ ഒ.സരസ്വതി,മഹേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.ട്രഷറർ എസ്.മധുസൂദനൻനായർ നന്ദി പറഞ്ഞു.