കേരള ക്ഷേത്ര സംരക്ഷണ സമിതി
Wednesday 15 April 2026 1:04 AM IST
തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാസമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആറ്റുകാൽ ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിച്ചു.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.സമിതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.ദേശീയ ഫിലിം സെൻസർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുക്കംപാലംമൂട് രാധാകൃഷ്ണൻ,കുശക്കോട് മഹാദേവക്ഷേത്രത്തിലെ മതപാഠശാല പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾ,ധനുമാസ തിരുവാതിരക്കളി മത്സരത്തിലെ ഉന്നത വിജയികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച താലൂക്കുകൾ,മാതൃസമിതികൾ എന്നിവർക്ക് മെമ്മന്റോ നൽകി.സമിതി സംസ്ഥാന ഉപാദ്ധ്യക്ഷ പത്മാവതി അമ്മ,മാതൃസമിതി ജില്ലാദ്ധ്യക്ഷൻ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.