കളരി പയറ്റ് ടീമിന് യാത്രയയപ്പ്
Wednesday 15 April 2026 12:21 AM IST
കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള കളരിപ്പയറ്റ് ടീമിലെ മത്സരാത്ഥികൾക്കും അവരെ അനുഗമിക്കുന്ന ഒഫീഷ്യൽ അംഗങ്ങൾക്കും കണ്ണൂർ ജില്ലാ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ യാത്രയയപ്പ് നൽകി. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ, കുന്നൊരു ഗംഗാധരൻ ഗുരുക്കൾ, സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് പി. മനോഹരൻ ഗുരുക്കൾ, സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ വി. പ്രസാദ് ഗുരുക്കൾ, പി. മനോഹരൻ ഗുരുക്കൾ, സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കോർഡിനേറ്റർ കെ.ടി ഷാജി, സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ബേബി, സി. റീന ഗുരുക്കൾ, സനാസ് ആഡൂർ, മഹേഷ്, കെ.പി സജീവൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.