പി.പി.ബി ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
Wednesday 15 April 2026 12:22 AM IST
പയ്യന്നൂർ: വ്യത്യസ്ത മേഖലകളിൽ നിഷ്കാമ കർമ യോഗിയായി പ്രവർത്തിച്ച പി.പി ഭാസ്കരൻ മാസ്റ്ററുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന പി.പി ഭാസ്കരൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ ടി. സരോജിനി അദ്ധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി ഫോട്ടോ അനാച്ഛാദനം ചെയ്തു. ചലച്ചിത്ര നടൻ പി.പി കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായി. അഡ്വ. കെ. വിജയകുമാർ, പി.പി കരുണാകരൻ, സി. കൃഷ്ണൻ, പ്രൊഫ. ഇ. കുഞ്ഞിരാമൻ, വി.പി കൃഷ്ണൻ, കെ.എൻ ഭാർഗവി അന്തർജ്ജനം, വി. നാരായണൻ, യു. നാരായണൻ, ഐ.വി. ശിവരാമൻ, കെ.വി. സുധാകരൻ, ഇ. ഭാസ്കരൻ, മണിയറ ചന്ദ്രൻ, ടി. അജയൻ സംസാരിച്ചു. ടി. കാഞ്ചന സ്വാഗതവും ഡോ. ടി. വനജ നന്ദിയും പറഞ്ഞു.