വിശ്വഗാജി മഠത്തിൽ ജ്ഞാനോത്സവം

Wednesday 15 April 2026 8:36 AM IST

മുഹമ്മ: ശിവഗിരിയിൽ നടക്കുന്ന 114 മത് ശ്രീശാരദാ പ്രതിഷ്‌ഠാ വാർഷികവും 64 മത് ശ്രീനാരായണ ധർമ്മമീമാംസപരീക്ഷത്തിനും മുന്നോടിയായി ഗുരുധർമ്മ പ്രചരണസഭ ചേർത്തല അരൂർ മണ്ഡലംകമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ 11 12 തിയതികളിൽ വിശ്വഗാജിമഠം കിഴക്കേ ഗുരുമന്ദിരത്തിൽ വച്ച് നടന്ന ശ്രീശാരദാജ്ഞാനോത്‌സവം ഗുരുധർമ്മപ്രചരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. സ്വാമിയുടെ മുഖ്യകർമ്മികത്വത്തിൽ ശാന്തിഹവനം,​ ധ്യാനം,​ ദിവ്യസത്‌സംഗം,​ മഹാഗുരുപൂജ,​ ദിവ്യപ്രബോധനനം,​ സർവ്വൈശ്വര്യപൂജ എന്നിവയും നടന്നു. കുട്ടികളുടെ കലപരിപാടികളും ഗുരുദേവകൃതികളുടെ സംഗീതാവിഷ്ക്കാരവും നടന്നു.ഗുരുധർമ്മപ്രചരണസഭ ജില്ലാ പ്രസിഡന്റ് ആർ.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.