കുമാരനാശാന്റെ ജന്മദിന വാർഷികം ആഘോഷിച്ചു

Wednesday 15 April 2026 1:46 AM IST

പല്ലന: മഹാകവി കുമാരനാശാന്റെ 153-ാമത് ജന്മവാർഷികം പല്ലന മഹാകവി കുമാരനാശാൻ സ്മാരക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പല്ലന കുമാരകോടി ആശാൻ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കുമാരനാശാൻ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യ സമ്മേളനം കാലടി സംസ്കൃത സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.അജയ് ശേഖർ ഉദ്ഘാടനം ചെയ്തു. സ്മാരക സംഘം പ്രസിഡന്റ് റ്റി.കെ.അശോകൻ അദ്ധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ് ജേതാവ് തോട്ടപ്പള്ളി രവീന്ദ്രനാഥിനെ ചടങ്ങിൽ ആദരിച്ചു. സി.വി.രാജീവ്, ഇല്ലത്ത് ശ്രീകുമാർ, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് പി.രാജീവൻ, കെ.പി.ശ്രീലേഖ, സിമി റഹ്മാൻ, ജവഹർ പാനൂർ, പി.നന്ദകുമാർ കെ.പി.പുരുഷൻ എന്നിവർ സംസാരിച്ചു.