ഇന്ദിരാ പ്രിയദർശിനിയുടെ ജീവിതം യുവാക്കൾക്ക് മാതൃക
Wednesday 15 April 2026 12:00 AM IST
തൃശൂർ: വളരുന്ന തലമുറയ്ക്ക് ഇന്ദിരാ പ്രിയദർശിനി മാതൃകയാകട്ടെയെന്ന് രമേശ് ചെന്നിത്തല. കൃഷി വിളവെടുപ്പിന് ശേഷം പുതുവത്സരത്തിന് ആരംഭം കുറിക്കുന്ന മേടമാസത്തിൽ കേരളത്തിന് പുതിയ പ്രത്യാശ നൽകുന്ന സർക്കാരുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി കൾച്ചറൽ സൊസൈറ്റിയുടെ വിഷുദിനാഘോഷം തൃശൂർ താണിക്കുടം എൽ.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷുക്കട്ടയും വിഷുക്കൈനീട്ടവും ചെന്നിത്തല നൽകി. പ്രിയദർശിനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോൺസൺ മല്ലിയത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി.വിൻസെന്റ്, പി.എസ്.വിനയൻ, സദാനന്ദൻ നമ്പൂതിരി, ഫാ.ഫിലിപ്പ് കുര്യൻ ഉറുമ്പിൽ, വി.എസ്.പ്രദീപ്, ഇന്ദിര മോഹൻ തുടങ്ങിയവർ സംസാരിച്ചു.