പൂർവ വിദ്യാർത്ഥി സംഗമം
Wednesday 15 April 2026 12:00 AM IST
തൃശൂർ: വിവേകോദയം ബോയ്‌സ് ഹൈസ്‌കൂൾ 1976 എസ്.എസ്.എൽ.സി എ ബാച്ച് പൂർവവിദ്യാർത്ഥികളുടെ സുവർണ ജൂബിലി വർഷ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് മുൻ ഹെഡ് മാസ്റ്റർ ഇ.എച്ച്. അബ്ദുൽസത്താർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കയർ ഓൺ ഫോം പ്രൊഡക്ട്‌സ് എം.ഡി: സി.എം. ഹരിരാജനെ ആദരിച്ചു. വിവേകോദയം സ്‌കൂളിൽ നടന്ന സംഗമത്തിൽ പ്രിൻസിപ്പൽ എം.ജി. സജീവ് സംസാരിച്ചു. അബ്ദുൽസത്താർ മാസ്റ്റർ മോക്ക് ക്ലാസെടുത്തു. സ്‌കൂളിനോടുള്ള ആദരസൂചകമായി ഒരു എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനും സംഗമത്തിൽ തീരുമാനിച്ചു.