വിഷുവിന് ദാഹനീർ
Wednesday 15 April 2026 12:04 AM IST
ചാലക്കുടി: വിഷു ആഘോഷത്തിന് പൊരിവെയിലിൽ നഗരത്തിലെത്തിയ ആളുകൾക്ക് ദാഹനീർ വിതരണം ചെയ്ത് മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിംഗ് പ്രവർത്തകർ. സംഭാരം, തണ്ണീർമത്തൻ എന്നിവയാണ് വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിന്ധു ബാബു അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി നീബ രാജേഷ്, ട്രഷറർ സിനി സന്തോഷ്, കൗൺസിലർ റെയ്‌സൺ ആലൂക്ക, ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, വൈസ് പ്രസിഡന്റ് മിനി രാജു, സെക്രട്ടറി മോളി ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.