40 മിനിട്ട് ഫോണിൽ സംസാരിച്ച് മോദിയും ട്രംപും

Wednesday 15 April 2026 1:42 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യവുമടക്കം 40 മിനിട്ട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ​ഡൊണാൾഡ് ട്രംപും. ഇന്നലെ ട്രംപ് വിളിക്കുകയായിരുന്നു. മോദി തന്നെയാണ് ഇക്കാര്യം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയായി. സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്‌തു. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തീരുമാനിച്ചു.