കുടിവെള്ളം മലിനമയം

Wednesday 15 April 2026 11:11 PM IST

പീരുമേട്: മാലിന്യങ്ങൾ ആറ്റിൽ നിഷേപിക്കുന്നതിനാൽ കുടിവെള്ളം മാലിന്യം കൊണ്ട് നിറയുന്നു. ഏലപ്പാറ ആറിൽ ജൈവ അജൈവ മാലിന്യങ്ങൾ ആറ്റിലേക്ക് നിക്ഷേപിക്കുന്നത് ബന്ധപ്പെട്ട് വെള്ളം ശേഖരിക്കുന്ന കുടുംബങ്ങളൾൾ ദുരി​തത്തി​ലായി. ഇതോടൊപ്പം വി​വി​ധ കുടിവെള്ള പദ്ധതികൾക്കും മാലി​ന്യം മൂലം പ്രതി​സന്ധി​ സൃഷ്ടി​ക്കുകയാണ്. കൂടാതെ പരി​സരവാസി​കൾക്ക് സാംക്രമിക രോഗ ഭീഷണിയുമുണ്ട്.

സുരക്ഷിത മാലിന്യ സംസ്‌കരണത്തിന് സംസ്ഥാന സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് എന്നാൽകുറേ പേർ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകത മനസിലാക്കാതെ ഏലപ്പാറ ടൗണി​ന് മദ്ധ്യത്തിലൂടെ ഒഴുകുന്ന ആറ്റിൽ മാലിന്യം ഇടുകയാണ്.മുൻപും ആറിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരായി കുടിവെള്ള ഉപഭോക്താക്കൾ പ്രതിഷേധിച്ചപ്പോൾ ഏലപ്പാറപഞ്ചായത്ത് ഈ പ്രശ്നത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്താമെന്ന് ഉറപ്പു നൽകി. എന്നാൽ ആറിലേക്ക് മാലിന്യം കൊണ്ട് നിക്ഷേപിച്ചിരിക്കയാണ്. ഇതിനെതിരെ അധികൃതർഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. കുടിവെള്ള പദ്ധതികൾക്കും പ്രതിസന്ധി

ഏലപ്പാറ പഞ്ചായത്ത് ആറിന്റെ വശങ്ങളിൽ കമ്പി വേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലാം മറി കടന്നാണ് മാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നത് . നിലവിൽ ഈ ആറ്റിലെ വെള്ളം ഒഴുകി പെരിയാറിലേക്കാണ് എത്തുന്നത്. ഈ പ്രദേശത്തെ ആറിനെ ആശ്രയിച്ച്ഒട്ടേറെ കുടിവെള്ള പദ്ധതികളും ഉണ്ട്. കൂടാതെ ആറ് കടന്നു പോകുന്ന ഭാഗങ്ങളിൽ തീരത്ത് താമസിക്കുന്നവർ അലക്കുന്നതിനും കുളിക്കുന്നതിനും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവർക്കെല്ലാംഗുരുതര രോഗ ഭീഷണിയാണ് ഉയർത്തുന്നത്.മാലിന്യ നിക്ഷേപത്തിന് എതിരെഏലപ്പാറപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര നടപടി ഉണ്ടകണമെന്ന ആവശ്യം ശക്തമാണ്.