ഡ്രൈവർക്ക് സൂര്യാതപമേറ്റു
Wednesday 15 April 2026 12:05 AM IST
ആലപ്പുഴ: പാത്രം കഴുകുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സൂര്യാതപമേറ്റു. ചെട്ടികാട് വടക്കേ തൈയ്യിൽ ജോസഫിന്റെ മകൻ മനോജിനാണ് (46) കൈയ്ക്ക് പൊള്ളലേറ്റത്. നാട്ടിലെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇന്നലെ 37 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിൽ അനുഭവപ്പെട്ട ചൂട്. ചൂട് കൂടിയതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇതിനൊപ്പം അൾട്രാ വയലറ്റ് സൂചിക ഒമ്പതിലെത്തി. ഇതോടെ പകൽ വെയിലേൽക്കുന്നത് അപകടകരമായ സ്ഥിതിയിലെത്തിയെന്ന് വിദഗ്ദ്ധർ പറയുന്നു.