ജി. കൃഷ്‌ണകുമാർ ചുമതലയേറ്റു
Wednesday 15 April 2026 12:06 AM IST
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോപറേഷൻ (എൻ.എഫ്.ഡി.സി) ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാർ ഇന്നലെ ചുമതലയേറ്റു. ഡൽഹിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ച നടത്തി. ഏറെ ഉത്തരവാദിത്തമുള്ള ചുമതലയെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്നും കൃഷ്‌ണകുമാർ പ്രതികരിച്ചു. സംസ്‌കാരത്തെയും ചരിത്രത്തെയും ഉയർത്തിപിടിക്കുന്ന, ദേശീയ ബോധമുണർത്തുന്ന ചിത്രങ്ങൾക്ക് പ്രാധാന്യം നൽകും.