കൊന്നപ്പൂവ് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
Wednesday 15 April 2026 12:14 AM IST
ഓച്ചിറ: കണിക്കൊന്ന പൂവ് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ്, കുലശേഖരപുരം നീലികുളം കുളക്കടശ്ശേരിയിൽ ബാബുവിന്റെയും ഭഗവതിയുടെയും മകൻ ശ്രീനാഥ് (36) മരിച്ചു. ഇന്നലെ രാവിലെ 11.30നോടെയായിരുന്നു അപകടം. സമീപത്തെ വീട്ടിലെ കൊന്ന മരത്തിൽ നിന്ന് പൂവ് ശേഖരിക്കുന്നതിനിടെ മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ. പോസ്റ്റുമാർട്ടത്തിനുശേഷം സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: അഖില. മക്കൾ: ദേവപ്രിയ (7), രുദ്രദേവ് (2).