മോദിയുടെ സന്ദർശനം: കനത്ത സുരക്ഷയിൽ കന്യാകുമാരി

Wednesday 15 April 2026 12:14 AM IST

നാഗർകോവിൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദിയെത്തുന്നത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ 2,300 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ നാഗർകോവിൽ പൊലീസ് എ.ആർ ക്യാമ്പ് മൈതാനത്ത് എത്തുന്ന പ്രധാനമന്ത്രി, റോഡുമാർഗം വേപ്പുംമൂട് ജംഗ്ഷനിലെത്തും. തുടർന്ന് കാമരാജ് ശില്പത്തിൽ പുഷ്പാർച്ചന നടത്തും. 4ന് വേപ്പുംമൂടിൽ നിന്ന് വടശ്ശേരി വരെയുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.