കെട്ടുകാഴ്ച ഉത്സവം തടസപ്പെടുത്തരുത്
Wednesday 15 April 2026 12:16 AM IST
ചെന്നിത്തല: കാരാഴ്മ ദേവീക്ഷേത്രത്തിൽ വിഷുദിനത്തോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച ഉത്സവം തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കോടതി ഉത്തരവ്. കാഴ്ച കണ്ടത്തിലേക്ക് കെട്ടുകാഴ്ചകൾ പോകുന്ന വഴിയും കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ അണിനിരക്കുന്നതും ആരും തടയരുതെന്നാണ് കോടതി നിർദ്ദേശം. തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി കാരാഴ്മ ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ ദേവീക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കാഴ്ച കണ്ടത്തിലാണ് അണിനിരക്കുന്നത്. എന്നാലിക്കുറി ചിലർ കാഴ്ച കണ്ടത്തിലേക്കുള്ള വഴികെട്ടി അടച്ചിരുന്നു.ഇതിനെതിരെ കെട്ടുകാഴ്ച സമിതികൾ കോടതിയെ സമീപിച്ചിരുന്നു.ആലപ്പുഴ അഡീ.ജില്ലാ ജഡ്ജി റോയ് വർഗീസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.