കോൺഗ്രസ് അനുമോദിച്ചു

Wednesday 15 April 2026 12:22 AM IST

ബുധനൂർ: കന്യാകുമാരിയിൽ നടന്ന 8-ാമത് ദേശീയ അടിമുറൈ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ബുധനൂർ ആലംകോട്ട് വീട്ടിൽ അഭിലാഷിനെ കോൺഗ്രസ്‌ ബുധനൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എബികുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.ആർ. മോഹനൻ അദ്ധ്യഷത വഹിച്ചു. തോമസ്ചാക്കോ, ഡി.നാഗേഷ്കുമാർ, സുജിത്ശ്രീരംഗം,ജോജിചെറിയാൻ, ബിജു ഗ്രാമം, കെ.സി.അശോകൻ, ഉഷാഭാസി, ഗോപാലകൃഷ്ണൻ പടനാശേരി, സുരേഷ് തെക്കേകാട്ടിൽ, ശ്രീദേവി, ജോൺ ഉളുന്തി, വർഗീസ് പെരിങ്കിളിപ്പുറം, വി.സി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.