സ്മരണിക പ്രകാശനം
Wednesday 15 April 2026 12:23 AM IST
ചേർത്തല: നെടുമ്പ്രക്കാട് ശിൽപ്പി ആർട്സ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണിക പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പിന്നാക്കവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ. പ്രസാദിന് നൽകി പ്രകാശനം നിർവഹിച്ചു.ആഘോഷ കമ്മിറ്റി ചെയർമാൻ പി.ഷാജി മോഹൻ അദ്ധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.കെ ഗോപി,നഗരസഭ കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.സനീഷ്,ധന്യ ജയദേവൻ,കൗൺസിലർമാരായ ഡി.ഷാജി,കൃഷ്ണ സജി,ടി.എസ്.ജാസ്മി,സ്മരണിക ചീഫ് എഡിറ്റർ സി.എൻ ബാബു,സുവനീയർ കമ്മിറ്റി ചെയർമാൻ എ.ശശിധരൻ,കൺവീനർ പി.എം.പ്രവീൺ,ശിൽപി പ്രസിഡന്റ് പി.എം.പ്രമോദ്,സെക്രട്ടറി പി.വിനീത് എന്നിവർ സംസാരിച്ചു.