ആശാൻ ജന്മദിന ആഘോഷ സമ്മേളനം
Wednesday 15 April 2026 12:24 AM IST
അമ്പലപ്പുഴ: മഹാകവി കുമാരനാശാന്റെ 153- ജന്മദിന ആഘോഷം പല്ലന കുമാരകോടിയിൽ മഹാകവി കുമാരനാശാൻ സ്മാരക സംഘത്തിന്റെ നേതൃത്വത്തിൽനടത്തി. മഹാകവിയുടെ സ്മൃതിയിലും ആശാൻ പ്രതിമയിലും പുഷ്പാർച്ചനക്ക് ശേഷം നടന്ന ജന്മദിന സമ്മേളനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.മുഹമ്മദ് അസ്ലാം ഉദ്ഘാടനം ചെയ്തു.സ്മാരക സംഘം പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു.കെ.എ.എം.യു .പി സ്കൂൾ ലൈബ്രറിയിലേക്ക് മഹാകവിയുടെ യാത്ര എന്ന പുസ്തകം ആശാൻ സ്മാരക സംഘം കൗൺസിലർ ഡോ.എം.ആർ.രവീന്ദ്രൻ സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ സാന്ദ്രന് കൈമാറി.കെ.രാമകൃഷ്ണൻ, എൻ.മോഹനൻ,എം.ബി.സജി എന്നിവർ സംസാരിച്ചു.ഡി.വേണു സ്വാഗതവുംസുരേഷ് തോട്ടപ്പള്ളി നന്ദിയും പറഞ്ഞു.