കുമാരനാശാൻ ജന്മവാർഷികാഘോഷം
Wednesday 15 April 2026 12:25 AM IST
ഹരിപ്പാട്: മഹാകവി കുമാരനാശാന്റെ 153-മത് ജന്മവാർഷികാഘോഷം കുമാരനാശാൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ പല്ലന കുമാരകോടിയിൽ നടന്നു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണയോഗം സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.സ്മാരക സമിതി അംഗം ഇളനെല്ലൂർ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.തിലകരാജ്, നടുവട്ടം ബി.വിജയൻ നായർ, ഇടശ്ശേരി രവി, സി.എൻ.എൻ നമ്പി , ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം കെ.എ.കരീം എന്നിവർ സംസാരിച്ചു.