സൗജന്യ മരുന്ന് വിതരണം

Wednesday 15 April 2026 12:28 AM IST

മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അറുപതാമത് പൊതിച്ചോറ് വിതരണവും സൗജന്യ മരുന്നു വിതരണവും തഴക്കര മാർ പക്കോമിയോസ് കാരുണ്യഭവനിൽ നടന്നു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗം മാവേലിക്കര നഗരസഭ വൈസ് ചെയർമാൻ കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഫാ.മനീഷ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ മരുന്ന് വിതരണം നടത്തി. സുരേഷ് തെക്കേകാട്ടിൽ, സുഭാഷ് ബാബു, മാനേജർ നൈനാൻ, സലിം ചാപ്രായിൽ എന്നിവർ സംസാരിച്ചു.