സംഗീത ഭാരതി പുരസ്കാരം എംജി ശ്രീകുമാറിന്
Wednesday 15 April 2026 12:42 AM IST
കോഴിക്കോട്: സംഗീത രംഗത്തെ സംഭാവനകൾക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 17 മുതൽ 26 വരെ നടക്കുന്ന കോഴിക്കോട് അതിരാത്രത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.