ക്യൂബയിലേക്ക്‌ 
വീണ്ടും റഷ്യൻ എണ്ണക്കപ്പൽ

Wednesday 15 April 2026 12:46 AM IST

ഹവാന: യു.എസിന്റെ ഉപരോധത്തിൽ ഇന്ധനക്ഷാമത്താൽ വലയുന്ന ക്യൂബയിലേക്ക്‌ വീണ്ടും റഷ്യയുടെ എണ്ണക്കപ്പൽ അടുക്കുന്നു. റഷ്യൻ ഷിപ്പിംഗ് കമ്പനിയായ സോവ്കോംഫ്ലോട്ടിന്റെ ടാങ്കറായ ‘യൂണിവേഴ്സൽ’ ക്യൂബയെ ലക്ഷ്യസ്ഥാനമാക്കി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയാണ്‌ മാർച്ച് 31ന് മോസ്കോയിൽനിന്ന് ക്യൂബയിലേക്ക്‌ 730,000 ബാരൽ എണ്ണയുമായി ആദ്യ കപ്പൽ എത്തിയിരുന്നു.