കരുതൽ തടങ്കലിലാക്കി

Wednesday 15 April 2026 1:34 AM IST

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസിനെ (35) കാപ്പ നിയമപ്രകാരം അറസ്റ്രുചെയ്ത് കരുതൽ തടങ്കലിലാക്കി.മോഷണം,പിടിച്ചുപറി,​അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.കഠിനംകുളം പൊലീസ് ഈ മാസം കരുതൽ തടങ്കലിലാക്കുന്ന മൂന്നാമത്തെയാളാണ് ഫവാസ്.എസ്.എച്ച്.ഒ സുനുമോൻ,എസ്.ഐ സന്തോഷ്,സി.പി.ഒമാരായ ഹാഷിം,ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.