മുക്കുപണ്ടം പണയം: രണ്ട് പേർ അറസ്റ്റിൽ
Wednesday 15 April 2026 1:52 AM IST
കറുകച്ചാൽ: മുക്കുപണ്ടം പണയംവച്ച് പണം തട്ടാൻ ശ്രമിച്ച മാമ്മൂട് ദൈവംപടി പാറയിൽ സേവ്യർ ജോൺ (35), കൂത്രപ്പള്ളി പാലയ്ക്കൽ ജെയ്ൻ ജോസ് (38) എന്നിവുരെ അറസ്‌റ്റ് ചെയ്തു. ബസ് സ്റ്റാൻഡിന് സമീപമുള്ള 'ഉള്ളാട്ട് ഫിനാൻസ് ഉടമ ഉമ്പിടി, ഉള്ളാട്ട് കുഞ്ഞുമോന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് നാലുപവൻ വരുന്ന മാല പണയം വയ്ക്കാൻ കൊണ്ടുവന്നത്. ഇവരുമായി സ്ഥാപന ഉടമയ്ക്ക് മുൻപരിചയവുമുണ്ട്. എന്നാൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് പരാതി നൽകിയത്. കേസിൽ എസ്.ഐ വിഷ്ണു വി.വി, എസ്.ഐ സന്തോഷ് കുമാർ ഡി, എ.എസ്.ഐ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോ, സനൂജ് എം.എസ്, സി.പി.ഒ സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.