അംബേദ്കർ ജന്മദിനാഘോഷം

Wednesday 15 April 2026 1:54 AM IST
ഡോ.ബി.ആർ അംബേദ്കറുടെ135-ാം മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡി.എസ്.എസ്.പ്രവർത്തകർ ഇളമ്പള്ളി കവലയിലെ അംബേദ്കർപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.

വാഴൂർ: ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനാഘോഷം ദളിത് സംയുക്ത സമിതി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. രാവിലെ ഇളമ്പള്ളി കവലയിലെ അംബേദ്കർ മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ജന്മദിന സമ്മേളനം മുതിർന്ന പ്രവർത്തകൻ രാജു താന്നിവേലി ഉദ്ഘാടനം ചെയ്തു.സാബു പി. മാത്യു , ടി. ബി. മാത്യു , എം.ജെ ഫിലിപ്പ് ഷാജി തഴയ്ക്കൽ, പി.വൈ. ജോയി, ജോണി തോമസ് തുടങ്ങിയവർ സംസാരിച്ചു രാജ്യം സ്വതന്ത്രമായി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജാതി വിവേചനവും ദളിതർക്ക് നേരെ അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മധുരവിതരണവും നടത്തി.