കൊകൊട്ടിക്കളി മത്സരം

Wednesday 15 April 2026 1:55 AM IST

തൃക്കൊടിത്താനം : മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതാ വേദി, അവളിടം ക്ലബ് തൃക്കൊടിത്താനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിത കൈകൊട്ടിക്കളി മത്സരം സാഹിത്യകാരി ജെറി ടോം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം പഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സന്ധ്യ സുനിൽ, സുമ ഗോപാലകൃഷ്ണൻ, ഗീത സനിൽ നിഷാ വി ദേവൻ, സുമിത മോഹനൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 15 ടീമുകൾ മത്സരിച്ചു. ഒന്നാം സ്ഥാനം വണ്ടാം ദ്വാരകേശ വീരനാട്യവും രണ്ടാം സ്ഥാനം മാന്നാർ കലാത്മിക കൈകൊട്ടിക്കളി സംഘവും മൂന്നാം സ്ഥാനം ചങ്ങനാശേരി ശ്രീഭദ്ര കലാസമിതിയും നേടി.