ജല ദൗർലഭ്യം: പ്രതിഷേധവുമായി കോൺഗ്രസ്
Wednesday 15 April 2026 1:57 AM IST
കോട്ടയം: ആവശ്യമായ ജലം ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ മുടങ്ങിയതിൽ പ്രതിഷേധിച്ച് ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
നിർമ്മാണത്തിലെ പിശകും അധികാരികളുടെ കെടുകാര്യസ്ഥതയുമാണ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങാൻ കാരണം. ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് പ്രിസിഡൻ്റ് സോബിൻ തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി.