ജനറൽ കൺവെൻഷൻ നടത്തി

Friday 17 April 2026 9:54 PM IST

രാജാക്കാട്:ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ 35-ാമത് ജനറൽ കൺവെൻഷനും നവ ബിഷപ്പിന് സ്വീകരണവും വിരമിക്കുന്ന ബിഷപ്പിന്റെ യാത്രയയപ്പും രാജാക്കാട് ക്രിസ്തുജ്യോതി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ബിഷപ്പ് റൈറ്റ് റവ.ഡോ.ജോൺ വി.കുര്യാക്കോസ് തെക്കേടത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.രണ്ടാംദിവസം വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ നവ ഭദ്രാസന ബിഷപ്പിന് സ്വീകരണവും,റിട്ട.ബിഷപ്പ് റൈറ്റ് റവ.ഡോ.ജോൺ ചെട്ടിയാതറക്ക് യാത്രയയപ്പും നൽകി. ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ ലേവി ജോസഫ് ഐക്കര അദ്ധ്യക്ഷത വഹിച്ചു. വൈദിക സെക്രട്ടറി റവ. ജോമോൻ പുളിക്കൽ സ്വാഗതവും,ലേ സെക്രട്ടറി എം.യു ഹാബേൽ നന്ദിയും പറഞ്ഞു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളായ ജി. ശങ്കർകുമാർ, പി.രാജാറാം, വിപിൻ സി അഗസ്റ്റ്യൻ, മിനി ബേബി, കെ.എം സുധീർ എന്നിവർ പ്രസംഗിച്ചു.